സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള കൂട്ടുകുടംബത്തില്‍ കൊവിഡ് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാനാണ് തീരുമാനം. അഞ്ചില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടെങ്കിലാണ് ക്ലസ്റ്റര്‍ ആയി കണക്കാക്കുക. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ന്‍മെന്റ് നിയന്ത്രണം. വാര്‍ഡ് മുഴുവന്‍ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ആരോഗ്യവകുപ്പ് അറിയിപ്പനുസരിച്ച് 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.