മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്.ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടി. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല.വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.
വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതല നല്‍കിയിരുന്നു. മുട്ടില്‍ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിനോദ് കുമാര്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്.മുട്ടില്‍ മുറികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍. ടി.സാജന്‍ വിരമിക്കാന്‍ ഇനി ആറു മാസ മാത്രമാണുള്ളത്. മുട്ടില്‍ മരം മുറി പ്രശ്നത്തില്‍ എന്‍. ടി.സാജനെതിരെ വകുപ്പുതല നടപടി വേണമെന്ന ശിപാര്‍ശ അവഗണിച്ച സര്‍ക്കാര്‍ എല്ലാ ചട്ടവും മറികടന്ന് അദ്ദേഹത്തെ തെക്കന്‍ മേഖലയുടെ മുഴുവന്‍ ചുമതലയുള്ള ചീഫ് കണ്‍സര്‍വേറ്ററാക്കിയത്.