ICDS സൂപ്പർവൈസർ: സാധ്യതാ ലിസ്റ്റിൽ 1122 പേർ; ഇന്റർവ്യൂ ഒഴിവാക്കി
വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ സാധ്യതാ ലിസ്റ്റിൽ 1122 പേർ. മെയിൻ ലിസ്റ്റിൽ 587 പേരെയും സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 535 പേരെയുമാണ് ഉൾപ്പെടുത്തിയത്. വിവിധ സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 140, എസ്‌സി– 80, എസ്ടി– 55, മുസ്ലിം– 120, ലത്തീൻ കത്തോലിക്കർ– 40, ഒബിസി– 30, വിശ്വകർമ– 30, എസ്ഐയുസി നാടാർ– 10, ഹിന്ദു നാടാർ– 10, എസ്‌സിസിസി– 10, ധീവര– 10. സാധ്യതാ ലിസ്റ്റ് നവംബർ 20നാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പരീക്ഷയിൽ 41 മാർക്കും അതിൽ കൂടുതലും നേടിയവരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത കട്ട് ഒാഫ് മാർക്കിൽ കുറവ് വരുത്തി സംവരണ വിഭാഗക്കാരെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.