സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കും: ഉമ്മന്‍ ചാണ്ടി

0

കല്‍പ്പറ്റ: യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കുമെന്ന് ഉമ്മന്‍ ചാണ്ടി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി. എഫ്. സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി. എഫ്. വനിതാ വിംഗിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വനിതാ യു.ഡി.എഫ് ചെയര്‍പേഴ്സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷയായിരുന്നു. കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാരായ ഷെമീന ഷെഫീഖ്, ചമന്‍ ഫര്‍സാന, അഡ്വ: ഫാത്തിമ റോഷ്ന, മുന്‍ മന്ത്രി ഡോ: എം.കെ മുനീര്‍, വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തിരാജന്‍, റഷീന അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!