ഓര്‍മ്മ തിരുന്നാളിന് തുടക്കം

0

 

പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ‘പരിശുദ്ധ പരുമല തിരുമേനിയുടെ മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓര്‍മ്മ തിരുന്നാളിന് വികാരി ഫാ.ജോര്‍ജ് വാക്കനാം പാടം കൊടി ഉയര്‍ത്തിയതോടെ തുടക്കം.വിശുദ്ധ കുര്‍ബ്ബാന, ആത്മീയ സംഘടനകളുടെ വാര്‍ഷികം പരുമല കുരിശടിയിലേക്ക് ധൂപപ്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന ,ധ്യാനപ്രസംഗം എന്നിവയും നടക്കും.

നാളെ രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബാന ,വൈകീട്ട് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം, പ്രദക്ഷിണവും നടക്കും പെരുന്നാളിന് പ്രധാന ദിനമായ 12.ന് രാവിലെ 8 മണിക്ക് പ്രഭാത നമസ്‌ക്കാരം വി.മുന്നിന്മേല്‍ കുര്‍ബ്ബാന ഗീവര്‍ഗ്ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, കാരുണ്യ സ്പര്‍ശം പദ്ധതി ഉദ്ഘാടനവും പരിശുദ്ധ പരുമല കുരിശ്ശിങ്കലേക്ക് പ്രദക്ഷിണം പെരുന്നാള്‍ നേര്‍ച്ചഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!