ട്രൈബല്‍ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടന്‍ ലഭ്യമാക്കണം രാഹുല്‍ ഗാന്ധി എം.പി

0

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ട്രൈബല്‍ വിഭാഗത്തിന്റെ വേതന കുടിശ്ശിക ഉടന്‍ പരിഹരിക്കണം എന്ന് രാഹുല്‍ ഗാന്ധി എം.പി.ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനന്തമായി നീളുന്ന കോവിഡ് സാഹചര്യത്തില്‍ ഏറെ പ്രയാസമനുവഭവിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടയുള്ള വരുടെ” വേതനം കുടിശ്ശിക നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതിക തകരാര്‍ കാരണം മുടങ്ങുന്നത് അടിയന്തിരമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ദിശ പദ്ധതി നിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദീന്‍ ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന, പ്രധാന്‍ മന്ത്രി ഗ്രാമ സടക് യോജന, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം , പ്രധാന്‍ മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ , ങജഘഅഉട, ങജഘഅഉട ഫ്‌ലഡ് വര്‍ക്ക്, തുടങ്ങി ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പൂരോഗതി യോഗത്തില്‍ വിലയിരുത്തി. കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. എല്ലാവരും വാക്‌സിനേറ്റ് ചെയ്യാനും പരമാവധി ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ജില്ലാ ഭരണകൂടത്തിനെയും അഭിനന്ദിച്ചു. കേന്ദ്ര പദ്ധതികളുടെ നിര്‍വഹണം സമയ ബന്ധിതമായി പൂര്‍ത്തി കരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി അറിയിച്ചു.ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള,ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ, ടി സിദ്ധിക്ക് എം എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി. സി മജീദ്, വയനാട് എഡിഎം എന്‍.ഐ ഷാജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!