ബത്തേരി തിരുനെല്ലി ഉഷാനിവാസില്‍ പ്രദീപിന്റെ വീടിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ തകര്‍ന്നത്. മതിലിടിയാന്‍ കാരണം സ്വകാര്യ വ്യക്തിമാനദണ്ഡം പാലിക്കാതെ മണ്ണ് നീക്കം ചെയ്തതെന്നും ആരോപണം.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നത്. ബത്തേരി തിരുനെല്ലി ഉഷാനിവാസില്‍ പ്രദീപിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്.
ഇരുപത് അടിയോളം ഉയരത്തിലുണ്ടായിരുന്ന മതിലാണ് തകര്‍ന്ന് വീണത്. ഇതോടെ പ്രദിപിന്റെ വിടും ഭീഷണിയിലായിരിക്കുകയാണ് .സമീപത്തെ ഭൂഉടമ മാനദണ്ഡങ്ങള്‍ ലംഘിച്ച് മണ്ണ് നീക്കം ചെയ്തതാണ് സംരക്ഷണമതില്‍ ഇടിയാന്‍ കാരണമെന്നാണ് ആരോപണം ഉയരുന്നത്. നിലവില്‍ തകര്‍ന്ന ഭാഗത്ത് കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാവാതിരിക്കാന്‍ ടാര്‍പോളിന്‍ വിരിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായി വീടിന്റെ ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്