വയനാട് സക്കറിയാസിന് ആദരം
തൃക്കൈപ്പറ്റ ഉപ്പുപ്പാറ ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ പ്രശസ്ത നാടക കലാകാരനും, നടനും സംവിധായകനുമായ വയനാട് സക്കറിയാസിനെ ആദരിച്ചു. ബെന്നി പീറ്റര്‍ അധ്യക്ഷനായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു പൊന്നാടയണിയിച്ച് ഫലകം കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജു ഹെജമാടി. ശ്രീമതി രാധാമണി ടീച്ചര്‍. സിന്ധു.കെ, സംഘാടക സമിതി ഭാരവാഹികള്‍, ബെന്നി വട്ടപ്പറമ്പില്‍, വില്‍സണ്‍ ഒ.വി, അസൈനാര്‍ മാസ്റ്റര്‍. റോബി എം.എഫ്, ജയിംസ് ഓ.ജെ, ബിജു സി.എ, അനീഷ് എന്നിവര്‍ സംസാരിച്ചു.