കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം കോളേരി ഭൂമി ഓര്‍ച്ചാര്‍ഡ് ഫാം ഉടമ ശാലിനി രമേശിന് ലഭിച്ചു.2022-23 വര്‍ഷത്തെ മികച്ച സംരക്ഷക കര്‍ഷക സസ്യജാലം അവാര്‍ഡും ശാലിനിക്ക് ലഭിച്ചിട്ടുണ്ട്.ബിടെക് ബിരുദധാരിയും ബാംഗ്ലൂരില്‍ സ്വകാര്യ ബാങ്കിന്റെ ഐടി സെക്ഷനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമാണ് ശാലിനി.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അജിത് ചന്ദ്രനാണ് ഭര്‍ത്താവ്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസില്‍ നിന്നും ശാലിനി പ്രശംസ പത്രവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.