അമ്പലവയൽ സ്വദേശിയായ എസ്റ്റേറ്റ് ഉടമയിൽനിന്നാണ്, കൃഷി ആവശ്യത്തിനുള്ള ചണ ചാക്ക് ഇറക്കി നൽകാമെന്ന് പറഞ്ഞ് ഹരിയാന സ്വദേശിയായ പതിനാറുകാരൻ പണം തട്ടിയെടുത്തത്. രണ്ട് ലക്ഷത്തി അറുപതിനായിരം രൂപക്കാണ് എസ്റ്റേറ്റ് ഉടമ ചാക്ക് ഓർഡർ ചെയ്തത്. പകുതി തുകയായ ഒരു ലക്ഷത്തി മുപ്പതിനായിരം ആദ്യം അയച്ചുനൽകി. എന്നാൽ ലോഡുമായി വരുന്ന വാഹനം കേടായെന്നും ബാക്കി തുകകൂടി നൽകണമെന്നും പ്രതി അവശ്യപെട്ടു. ഇതിൽ സംശയം തോന്നിയ എസ്റ്റേറ്റ് ഉടമ അമ്പലവയൽ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിൻറെയും ഹരിയാന പോലീസിൻ്റെയും സഹായത്തോടെ ഹരിയാന മേവാത്ത് ജില്ലയിലെ പൽവാൽ ജെരാവിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽകേസിൽ പെട്ടവർ താമസിക്കുന്ന പ്രദേശത്തെത്തി അതിസാഹസികമായാണ് അമ്പലവയൽ പോലീസ് പ്രതിയെ പൊക്കിയത്. സുൽത്താൻബത്തേരി DYSP അബ്ദുൾഷരീഫിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ അനൂപ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ, എസ്. സി. പി. ഓ ബൈജു, സി പി ഓ നിഖിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.