കണ്‍സഷന്‍ കാര്‍ഡിനായി പ്രതിഷേധം
കണ്‍സഷന്‍ കാര്‍ഡിനായി മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം. അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.എല്ലാ ദിവസവും 12 മണി വരെയാണ് മാനന്തവാടി ഡിപ്പോയില്‍ കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. 12 മണി കഴിഞ്ഞാല്‍ അപേക്ഷ സ്വീകരിക്കാത്തതാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും വലച്ചത്. പ്രതിഷേധത്തിനൊടുവില്‍ 12 മണിക്ക് ശേഷം വീണ്ടും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.ഒരു ദിവസം 75 അപേക്ഷകള്‍ സ്വീകരിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദേശമെന്നും ജീവനകാരുടെ കുറവാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തടസമെന്നും കെ.എസ്.ആര്‍.ടി. അധികൃതര്‍ പറഞ്ഞു.