തൊഴിലിടങ്ങളില്‍ യുവജനങ്ങള്‍ നേരിടുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ .ഈ മാസം തന്നെ പഠനം തുടങ്ങും. കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യ പ്രവണത സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം.ഷാജര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന അദാലത്തിന്റെ ഭാഗമായാണ് വയനാട്ടിലും പരാതി പരിഹാരഅദാലത്ത് നടത്തിയത്. എട്ട് കേസുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 11 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കേസുകളുടെ സ്വഭാവം സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ യുവജന കമ്മീഷന്‍ ഏറ്റെടുത്തു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ഷാജര്‍. കമ്മീഷനംഗം കെ.റഫീഖും മറ്റ് ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.