ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. 4 ഹോട്ടലുകളിലും ബേക്കറികളിലും നിന്നുമായി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് പിടിച്ചെടുത്തത്.
ശുചിത്വം പാലിക്കാത്തതും, മറ്റ് അപാകതകള്‍ കണ്ടെത്തിയതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്‌നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സവിത പിഎസ്, സൂധീര്‍ പിഎസ് എന്നിവര്‍ പങ്കെടുത്തു.