ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി.

0

താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.

അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവര്‍ പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി.കഴിഞ്ഞ ശനിയാഴ്ചയാണ് ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആര്‍ടിസി ബസ് ഓടിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ഡ്രൈവിങ്.നടപടി വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പിന്നാലെയാണ് ലൈസെന്‍സ് റദ്ദാക്കിയത്.കെഎല്‍ 15 8378 എന്ന ബസിലെ ഡ്രൈവറാണ് ഫോണ്‍ വിളിച്ചുകൊണ്ട് ബസ് ഓടിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!