സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങള്‍ക്കും ഇന്ന് തുറക്കാന്‍ അനുമതി ഇല്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങളില്ല. ടിപിആര്‍ 24ന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ഇന്നും നാളെയും പൊതുഗതാഗതമില്ല. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്ന് നടത്താന്‍ ഇരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. സ്വകാര്യ ബസ്, ടാക്സി, ഓട്ടോ എന്നിവയ്ക്കും സര്‍വീസ് നടത്താന്‍ അനുമതിയില്ല.വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും വാഹനം ഉപയോഗിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്സിന്‍ എടുക്കുന്നവര്‍ക്കും രേഖ കാണിച്ച് യാത്ര ചെയ്യാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ഹോം ഡെലിവറി ഉണ്ടാകും. നിര്‍മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.