കേരളാവിഷന്‍ കെടെല്‍ മൊബൈല്‍ സിം പുറത്തിറക്കി. ജോണ്‍ബ്രിട്ടാസ് എംപി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു.കൊച്ചിയില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സിഒഎ സംരംഭക കണ്‍വെന്‍ഷനിലായിരുന്നു പ്രകാശനം.ഫിക്സഡ് ലൈന്‍ കണക്ടിവിറ്റിയോടൊപ്പം മൊബൈലിറ്റി സര്‍വീസ് കൂടി ആരംഭിക്കാനുള്ള കേരളാവിഷന്റെ പരിശ്രമമാണ് കെടെല്‍ മൊബൈല്‍ സിം.
കെടെല്‍ മൊബൈല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിലും പുറത്തും ഒരുപോലെ വോയ്‌സ് സര്‍വീസും ഇന്‍ര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തും മറ്റ് വാല്യു ആഡഡ് സര്‍വീസും ലഭ്യമാക്കാന്‍ കേരളാവിഷന് കഴിയും.