ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്.

0

ജില്ലയിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗമായ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നു.സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹൃദ്രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ചെറിയാന്‍ അക്കരപ്പറ്റി,സീനിയര്‍ സ്പെഷ്യലിസ്റ്റുമാരായ ഡോ.സന്തോഷ് നാരായണന്‍,ഡോ.അനസ് ബിന്‍ അസീസ് എന്നിവരാണ്.

നെഞ്ചുവേദനയെ തുടര്‍ന്ന് ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്നറിയുന്നതിനുള്ള ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് മുന്‍പ് 14000 രൂപ ആയിരുന്നത് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുള്‍പ്പെടെ) ഇപ്പോള്‍ 5000 രൂപയും, പ്രസ്തുത ബ്ലോക്ക് മാറ്റുന്നതിനുള്ള ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് മുന്‍പ് 90000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 50000 രൂപയും മാത്രമാണ് ഈ കാലയളവില്‍ ഈടാക്കുക. ഒപ്പം ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കില്‍ അധികമായി വരുന്ന ഓരോ സ്റ്റെന്റിനും 15000 രൂപയായിരിക്കും അധിക തുകയായി അടയ്ക്കേണ്ടിവരിക. കൂടാതെ ഹൃദയത്തിന്റെ ന്യൂനതകള്‍ നേരത്തേ കണ്ടെത്തി വേണ്ട മുന്‍കരുതലുകളും ചികിത്സകളും എടുക്കാന്‍ വേണ്ട വിവിധ ഹാര്‍ട്ട് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തില്‍ നല്‍കുന്നു. എക്കോ സ്‌ക്രീനിങ്, എല്‍ ഡി എല്‍, ട്രൈഗ്ലിസറൈഡ്‌സ്, ആര്‍ ബി എസ്, ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍, ഇ സി ജി, കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, ചെസ്റ്റ് എക്‌സ് റേ, ഉള്‍പ്പടെയുള്ള 1600 രൂപയുടെ പാക്കേജിന് ഇപ്പോള്‍ 699 രൂപയും മേല്‍ പാക്കേജിനൊപ്പം ടി എം ടി ഉള്‍പ്പെടെയുള്ള 2700 രൂപയുടെ പാക്കേജിന് ഇപ്പോള്‍ 999 രൂപയുമാണ്. ഈ ഇളവുകള്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെ ലഭ്യമാണ്. ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങളും ഹൃദ്രോഗ വിഭാഗത്തില്‍ നിലവില്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!