ഉപഭോക്താക്കള്‍ ജാഗ്രതൈ….സജീവമായി തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും സജീവമായി തട്ടിപ്പുകാര്‍. നിരവധി വ്യാജ സൈറ്റുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി വ്യാജ ഷോപ്പിഗ് സൈറ്റുകളാണ് ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും തട്ടിപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നത്. പരസ്യങ്ങളില്‍ കാണിക്കുന്ന സാധനങ്ങളുമായി സാമ്യമോ, ഗുണമേന്‍മയോ കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ക്കുണ്ടാവാറില്ല. പരസ്യത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രൊഡക്ടുകള്‍ കാണിച്ച് ഉപഭോക്താവിനെ കുഴിയില്‍ വീഴ്ത്തി ഓര്‍ഡര്‍ ചെയ്യിപ്പിക്കും. പലപ്പോഴും ക്യാഷ് ഓണ്‍ ഡെലിവറിയായിരിക്കുമിത്. കൊറിയര്‍ വഴി എത്തുന്ന സാധനം കൈപ്പറ്റാതെ ചെക്ക് ചെയ്യാന്‍ കൊറിയര്‍ കമ്പനി സമ്മതിക്കാറുമില്ല. അതിനാല്‍ സാധനം കൈപ്പറ്റി തുറന്നു നോക്കുമ്പോഴാണ്
പറ്റിയ ഒമ്മളി കസ്റ്റമര്‍ തിരിച്ചറിയുന്നത്. എന്നാല്‍ സാധനം റിട്ടേണ്‍ ചെയ്യാനും സാധ്യമല്ല. പര്‍ച്ചേസ് ചെയ്ത സൈറ്റിന് റിട്ടേണ്‍ ഒപ്ന്‍ ഉണ്ടാവുകയുമില്ല.