സംസ്ഥാനത്ത് മഴ തുടരും

0

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും.മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!