പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0

 

ബഫര്‍ സോണ്‍ വിഷയത്തില്‍ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെയും കോണ്‍ഗ്രസ് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് മുന്‍മ്പിലേക്ക് പ്രതിഷേധ മാര്‍ച്ചും,ധര്‍ണ്ണയും സംഘടിപ്പിച്ചു.ഇരുളം ടൗണില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വനം വകുപ്പ് ഓഫീസിന്ന് മുമ്പില്‍ സമരം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

ബഫര്‍ സോണിന്റെ പേരില്‍ കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും,ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അപ്പച്ചന്‍ പറഞ്ഞു. ഡി സി സി ജനറല്‍ സെക്രടറി രാജശേഖരന്‍ ,പി എം സുധാകരന്‍ . രംഗനാഥ് , ടി നാരായണന്‍ നായര്‍ , ഐ ബി മൃണാളിനി , എം എസ് പ്രഭാകരന്‍ മിനി പ്രകാശന്‍ , ജാന്‍സി , എം സി ഇബ്രാഹിം , വി ഡി ജോസ് ,കെ യു മാനു .ബോളന്‍ , തുടങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!