നായ്ക്കട്ടിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം. ആന ഇറങ്ങുന്ന ഭാഗങ്ങളിലെ ട്രഞ്ചുകള്‍ നവീകരിക്കാനും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കാനും രാത്രികാല പട്രോളിങ് ശക്തിപെടുത്താനും തീരുമാനിച്ചു. കൂടാതെ മൂന്നാഴ്ചക്കുള്ളില്‍ മൂലങ്കാവ് കാപ്പിസ്റ്റോര്‍മുതല്‍ നായ്ക്കട്ടി വരെയുള്ള ഭാഗങ്ങളില്‍ വാര്‍ഡന്റെ പ്രത്യേക ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് ഹാങ്ങിങ് ഫെന്‍സിങും സ്ഥാപിക്കാനും തീരുമാനിച്ചു.
ചര്‍ച്ചയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജസതീഷ്ടക്കം ജനപ്രതിനിധികളും, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു അടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.