പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും, ഹെല്‍ത്ത് കാര്‍ഡില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതിനും് മൂന്നാനക്കുഴിയിലെ കാന്‍ഡി കഫെ, മീനങ്ങാടി റോയല്‍ മെസ്സ് എന്നീ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ മീനങ്ങാടി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാന്റി കഫെ സ്ഥാപനത്തില്‍ നിന്നും പതിനായിരം രൂപ പിഴയും ഈടാക്കി. പുകയിലരഹിത മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്ത മറ്റ് 4 സ്ഥാപനങ്ങളില്‍ നിന്ന് 1400 രൂപ പിഴയും ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു.