കേരളത്തിന് 46.88 ലക്ഷം ലീറ്റര്‍ മണ്ണെണ്ണ കൂടി കേന്ദ്രം അനുവദിച്ചു

0

സംസ്ഥാനത്തിന് 4688 കിലോ ലീറ്റര്‍ (46.88 ലക്ഷം ലീറ്റര്‍) മണ്ണെണ്ണ കൂടി കേന്ദ്രം അധികമായി അനുവദിച്ചു. ഈ മണ്ണെണ്ണ സംസ്ഥാനം ഏറ്റെടുക്കുന്നതോടെ ജനുവരി മുതല്‍ മാര്‍ച്ച് വരെ മത്സ്യബന്ധന മേഖലയ്ക്കും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യത്തിനു നല്‍കാന്‍ തികയും. ഈ സ്റ്റോക്ക് ഉപയോഗിച്ച ശേഷം കൂടുതല്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ സന്നദ്ധമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യമെങ്കില്‍ അര ലീറ്റര്‍ അധികം മണ്ണെണ്ണ ലഭിക്കാനും സാധ്യത തെളിഞ്ഞു. നിലവില്‍, വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3 മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ ആണ് നല്‍കുന്നത്. ലീറ്ററിന് 86 രൂപയാണു വില.

 

Leave A Reply

Your email address will not be published.

error: Content is protected !!