മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചോലാടി പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിന്നും ഇന്നലെ രാത്രി കാറില്‍ കടത്തുകയായിരുന്ന 4 കിലോയോളം കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി.ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി .പി സിറാജും, സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ണൂര്‍ കാമ്പല്ലൂര്‍ സ്വദേശി അജിത്ത് വി.സത്യന്‍ (25), ചൂരല്‍മല സ്വദേശി അജിത്ത് (29), കമ്പളക്കാട് സ്വദേശി ഷിജാസുല്‍ റസ്ലന്‍ (25) എന്നിവരെ അറസ്റ്റു ചെയ്തത്.
കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 27 ബി 9767 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.