വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചുവെക്കുക. ആഴ്ചയിലൊരിക്കല്‍ കഴുകി ഉണക്കുക.ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആചരിക്കുക
ഫ്രിഡ്ജ്.കൂളര്‍, ചെടിച്ചട്ടിയുടെ ട്രേ മുതലായവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യുക
ഫിഷ് ടാങ്കുകളില്‍ ചെറുമത്സ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക
ഉപയോഗിക്കാത്ത ചിരട്ട,കരിക്കിന്‍തൊണ്ട്, കുപ്പി,ടിന്ന്, പ്ലാസ്റ്റിക്ക് /ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, കവര്‍,ടയര്‍ മുതലായവ വീട്ടുപരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
ടെറസിലും സണ്‍ഷേഡിലും ജലം ഒഴിവാകുന്നതിന് പാത്തികളിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക
പാഴ്‌ച്ചെടികള്‍ നീക്കി,കൊതുകിന്റെ സങ്കേതങ്ങള്‍ ഇല്ലാതാക്കുക
റബ്ബര്‍,പാല്‍ ശേഖരിക്കാന്‍ വച്ചിട്ടുള്ള ചിരട്ട കപ്പ് എന്നിവ ഉപയോഗശേഷം കമഴ്ത്തി വെക്കുക
മാലിന്യങ്ങള്‍ കവറുകളിലാക്കി പൊതുനിരത്തുകളില്‍ നിക്ഷേപിക്കുന്ന ശീലം ഉപേക്ഷിക്കുക