സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ സമരത്തില്‍ പങ്കെടുത്ത ഇടതു കര്‍ഷക സംഘടാ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.നേതാക്കളായ ടി.വി സുരേഷ്, എ.വി.ജയന്‍, എസ് ജി സുകുമാരന്‍, പ്രകാശ് ഗഗാറിന്‍ ഉള്‍പ്പടെയുള്ളവരെയാണ് പുല്‍പ്പള്ളി സിഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് സഹായത്തോടെ ബാങ്ക് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബാങ്കിന് മുന്നില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.