കേരളത്തിലെ പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രസ്ഥാനമായ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംരംഭക കണ്‍വെന്‍ഷന്‍ എറണാകുളം ലെ മറേടിയന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു.സംഘടനാ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖിന്റെ അധ്യക്ഷതയിലാണ് കണ്‍വെന്‍ഷന്‍. ഇന്ത്യയിലെ നമ്പര്‍വണ്‍ എം എസ് ഒ ആയി കേരള വിഷന്‍ മാറാനുള്ള കാലം വിദൂരമല്ലെന്ന് രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.സഫാരി ടിവി എംഡി സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.എന്‍എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ടെലിവിഷന്‍ മാധ്യമ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണവും നടന്നു.
ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളവിഷന്‍ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയിലെ ആറാമത്തെ ഏറ്റവും വലിയ എം എസ് ഒ ആയി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറാന്‍ കഴിഞ്ഞത്. അഭിമാനകരമായ നേട്ടമാണെന്ന് അദ്ദഹം പറഞ്ഞു.വയനാട് വിഷന്‍ ക്യാമറമാന്‍ അനീഷ് നിള മികച്ച ക്യാമറാമാനുള്ള പുരസ്‌കാരവും.പ്രത്യേക ജൂറി പരാമര്‍ശത്തിന് ന്യൂ സ്റ്റോറി വിഭാഗത്തില്‍ വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ പി.കെ രഘുനാഥും, പോഗ്രാം വിഭാഗത്തില്‍ വയനാട് വിഷന്‍ അവതാരിക സ്വാതി രാജേഷും പുരസ്‌കാരം ഏറ്റുവാങ്ങി.
കേരള വിഷന്‍ ന്യൂസ് പ്രമോ.ലോഞ്ചിംഗ് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നിര്‍വഹിച്ചു. കേരളാവിഷന്‍ കെടെല്‍ മൊബൈല്‍ സിം പുറത്തിറക്കി. ജോണ്‍ബ്രിട്ടാസ് എംപി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കൈമാറി ആണ് മൊബൈല്‍ സിം ലോഞ്ചിംഗ് നടത്തിയത്. കെസിസിയില്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ സ്വഗതവും എംഡി സുരേഷ് കുമാര്‍ പി പി റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. ടൈംസ് നെറ്റ്വര്‍ക്ക് വൈസ് പ്രസിഡണ്ട്. മുഹമ്മദ് മുസ്തഫ, സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍, ന്യൂസ് തമിഴ് ചെയര്‍മാന്‍ ഷക് ലന്‍. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ തുടങ്ങി, പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.