കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 32 പരാതികള്‍ക്ക് പരിഹാരം
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.അദാലത്തില്‍ 59 പരാതികള്‍ ലഭിച്ചതില്‍ 32 പരാതികള്‍ക്ക് പരിഹാരമായി. മറ്റുള്ളവ തുടര്‍ നടപടിക്കായി മാറ്റിവെച്ചു.ഇന്ന് 6 പുതിയ അപേക്ഷകള്‍ കൂടി ലഭിച്ചു.ജില്ലാ കലക്ടര്‍ എ.ഗീത, എ.ഡി.എം-എന്‍.ഐ.ഷാജു, ഡെപ്യൂട്ടി കലക്ടര്‍ അജേഷ്, തഹസില്‍ദാര്‍ എന്‍.ജെ. അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദാലത്ത്്.വകുപ്പ് തല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കാളികളായി.
ഓട്ടോ പെര്‍മിറ്റ്, നികുതി സ്വീകരിക്കാത്ത വിഷയം, വീടില്ലാത്ത വിഷയം അങ്ങനെ നിരവധി വിഷയങ്ങളാണ് അദാലത്തില്‍ എത്തിയത്. പനമരം എരനല്ലൂര്‍, പനമരം പുളിമരം കോളനിയിലെ നാല് കുടുംബം ഇപ്പോഴും താമസിക്കുന്നത് മാതാപിതാക്കളുടെ കൂടെയാണ്.അവര്‍ക്ക് സ്വന്തമായി വീട് വേണം എന്ന പരാതിയില്‍ സ്ഥലം കണ്ടെത്തിയാലുടന്‍ വീടും സ്ഥലവും വാങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.