രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍

0

വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി 15, 16 തീയതികളില്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15നു രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് ബത്തേരി, മാനന്തവാടി, കല്‍പറ്റ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം 16നു രാവിലെ 9.30 മുതല്‍ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

15നു രാവിലെ 10ന് ബത്തേരി (റോഡ് ഷോ), 11നു പുല്‍പള്ളി (കര്‍ഷക സംഗമം), ഉച്ചയ്ക്ക് 12നു മാനന്തവാടി (റോഡ് ഷോ), ഉച്ച കഴിഞ്ഞ് 2.15നു വെള്ളമുണ്ട (റോഡ് ഷോ), വൈകിട്ടു 3നു പടിഞ്ഞാറത്തറ (റോഡ് ഷോ), 4നു കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയം (തൊഴിലാളി സംഗമം).16നു രാവിലെ 9.30ന് കൊടിയത്തൂര്‍ (റോഡ് ഷോ), 10.30നു കീഴുപറമ്പ്( റോഡ് ഷോ), 11.30ന് ഊര്‍ങ്ങാട്ടിരി (റോഡ് ഷോ), വൈകിട്ടു 3നു മമ്പാട് (റോഡ് ഷോ), 4ന് നിലമ്പൂര്‍ (റോഡ് ഷോ), വൈകിട്ട് 5.30നു കരുവാരക്കുണ്ട് (റോഡ് ഷോ) എന്നിങ്ങനെയാണു പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!