‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ സാധാരണക്കാരെ ശരിയാക്കി കൊണ്ടിരിക്കുകയാണ്’
അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ സാധാരണക്കാരെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് .വയനാട് ഡി .സി .സി .പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ നയിക്കുന്ന ജനജാഗ്രത യാത്രയുടെ മൂന്നാം ദിനപദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്നതില്‍ കേന്ദ്രവും കേരളവും തമ്മില്‍ മത്സരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവ് , കര്‍ഷക വിരുദ്ധ നിലപാടുകള്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജനജീവിതം പൊറുതിമുട്ടുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മൗനം വെടിയുന്നില്ല. ഇനിയെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം പി.കെ ജയലക്ഷ്മി, അഡ്വ.എന്‍.കെ.വര്‍ഗീസ്, അഡ്വ.എം.വേണുഗോപാല്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എം.ജി.ബിജു, സില്‍വി തോമസ്, പി.പി. ജോര്‍ജ്, ഒ.വി.അപ്പച്ചന്‍, ചിന്നമ്മ ജോസ്, എ.എം. നിഷാന്ത്, പി.വി. നാരായണ വാര്യര്‍, കമ്മന മോഹനന്‍, പി. ചന്ദ്രന്‍ , സിനോ പാറക്കാലയില്‍, സണ്ണി ചാലില്‍ , ബെന്നി അരിഞ്ചേര്‍മല, ജോസ് നിലമ്പാട്ട്, പി.ജെ. ബേബി, ജോസ് കൈനിക്കുന്നേല്‍, ജോസ് പാറക്കല്‍, ഡെന്നിസണ്‍ കണിയാരം ,വിനോദ് കരണി, സലാം കരണി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. രാവിലെ പനമരം തലക്കല്‍ ചന്തു സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പദയാത്ര തുടങ്ങിയത്.