ഹണി ട്രാപ്: യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാന്‍ യുവതിയെ വയനാട് സൈബര്‍ പോലീസ് ജയ്പ്പൂരില്‍ ചെന്ന് പിടികൂടി

0

കല്‍പ്പറ്റ: ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനിയെ വയനാട് സൈബര്‍ പോലീസ് ജയ്പ്പൂരില്‍ ചെന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാന്‍ വരെയെത്തിയ ഞെട്ടലില്‍ യുവതി ഉടന്‍ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നല്‍കി. തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് സൈബര്‍ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്.

2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാര്‍ഡില്‍ നിന്നും ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്. അപരിചിതരുടെ അക്കൗണ്ടുകളില്‍ നിന്നും വരുന്ന റിക്വസ്റ്റുകളും, വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബര്‍ പോലീസ് പറഞ്ഞു.

എസ്.ഐ ബിനോയ് സ്‌കറിയ, SCPOമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂര്‍ PA, അനീസ്, CPO വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!