സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ അറസ്റ്റില്‍

0

തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ വാളാട് കൊത്തറ കൊപ്പര റൗഫ് (29)നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് തലപ്പുഴയിലെ സുപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചത്.മാനന്തവാടി,കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് പോലിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണച്ചത്. വന്‍ ദുരന്തമാണ് ഒഴിവായത്.സാമ്പത്തിക നഷ്ടവും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പോലീസിന് മൊഴി നല്‍കി.

തലപ്പുഴ പോലിസ് സ്റ്റേഷന്‍ എസ് എച്ച് ഒ അരുണ്‍ ഷാ,, എസ് ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പോലിസ് ഓഫീസര്‍, കെ എസ് ഷിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!