ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു.

0

മാനന്തവാടി നഗരസഭ കെട്ടിടത്തിലെ ശുചി മുറികളില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു.

ശുചി മുറികള്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കണമെന്നും, മലിനജലം ഒഴുകുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പരിഹാരമുണ്ടാകാതത്തിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണെ ഉപരോധിക്കുകയും, ടോയ്‌ലറ്റ് പൂട്ടിയിടുകയും ചെയ്തു.പ്രശ്‌ന പരിഹാരത്തിനായി ആരോഗ്യ വകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്‌ളീന്‍ സിറ്റി മാനേജര്‍ സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അര്‍ഷിദ് എന്നിവരെ തടയുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു, ഇന്ന് രാത്രിയോടെ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ പറഞ്ഞു, കെ ആര്‍ ജിതിന്‍, കെ അഖില്‍, ഹരീഷ് ,ബിനീഷ്, ആല്‍ബിന്‍, രഞ്ജന, അഖില്‍ കുമാര്‍, അനുഷ്‌ക എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!