വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ നാളെ വയനാട്ടിലെത്തും. ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ എത്തുന്നത്.രാവിലെ പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ വീട് സന്ദര്‍ശിക്കും.പോളിന്റെ വീട്ടിലും എത്തും .ഒപ്പം പാക്കം കാട്ടുനായ്ക്ക കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ശരത്തിനെ സന്ദര്‍ശിക്കും. അതിനുശേഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലെത്തും.
അവിടെ നിന്ന് ഉച്ചയോടെ മാനന്തവാടിക്ക് തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിഷപ്‌സ് ഹൗസില്‍ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തും. വന്യമൃഗ ശല്യ പ്രതിരോധ വിഷയങ്ങളിലും പ്രക്ഷോഭങ്ങളിലും രൂപത നേതൃത്വം വഹിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുന്നത്.