ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രിയില്‍ പത്ത് പേര്‍ക്ക് ചികിത്സ നല്‍കാവുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തു.കിഫ്ബി, ഒആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്.ആധുനിക സൗകര്യങ്ങളോടെയാണ് പകര്‍ച്ചവ്യാധി കാലത്ത് വിനിയോഗിക്കുന്നതിനായി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലെനിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ച്ത്.നല്ലൂര്‍നാടില്‍ വെച്ച് നടന്ന പരിപാടിയില്‍ ഒ ആര്‍ കേളു എം എല്‍ എ നാടമുറിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ പി എസ് സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ പി കല്യാണി, സല്‍മ മോയിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.