മനുഷ്യാവകാശദിനാചരണത്തില്‍ ട്രൂസെന്‍സിന് പുരസ്‌കാരം
മനുഷ്യാവകാശ ഉപഭോക്തൃസംരക്ഷണ സമിതിയും മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു.നിയമ സഹായ വേദി സെക്രട്ടറി സബ് ജഡ്ജ് അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. എച്ച്ആര്‍പിസി സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോണ്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ,ആദിവാസികളുടെയും ശബ്ദമായി മാറിയ വയനാട് വിഷന്റെ ട്രൂസെന്‍സ് വാര്‍ത്താധിഷ്ഠിത പരിപാടി പ്രൊഡ്യൂസറും ആങ്കറുമായ വികെ രഘുനാഥിന് ചടങ്ങില്‍ പ്രഥമ സത്സേവാ അവാര്‍ഡ് നല്‍കി ആദരിച്ചു. സുരേഷ് തലപ്പുഴ,അരുണ്‍ വിന്‍സെന്റ് എന്നീ മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി.നഗരസഭാ കൗണ്‍സിലര്‍ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, എച്ച് ആര്‍ പി സി സംസ്ഥാന സെക്രട്ടറി മോഹനന്‍ പിള്ള ,കണ്ണൂര്‍ സെക്രട്ടറി ടി.എ ദേവസ്യ, സംസ്ഥാന കമ്മറ്റി അംഗംഎള്ളില്‍ മുസ്തഫജില്ലാ പ്രസിഡന്റ് സുനില്‍ ജോസ് ,വര്‍ഗ്ഗീസ് വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.മനുഷ്യാവകാശങ്ങളെക്കുറിച്ച് അഡ്വ.ബിനോയ്തോമസ് കണ്ണൂര്‍ ക്ലാസ്സെടുത്തു.