പോളിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഎസ്എസ് ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട് രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശിച്ചു.കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എംപി ഉറപ്പ് നല്‍കി.വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനം കുടുംബം എംപിക്ക് കൈമാറി.പോളിന്റെ മകളുടെ തുടര്‍പഠനം, വീടിന്റെ നവീകരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളിലും എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എം പി കുടുംബാംഗങ്ങളെ അറിയിച്ചു.
നിശ്ചയിച്ചതിലും നേരത്തേ 8.10 ഓടെയാണ് രാഹുല്‍ ഗാന്ധി പാക്കത്തെ പോളിന്റെ വീട്ടീലെത്തിയത്, തുടര്‍ന്ന് വീടിനകത്തെക്ക് കയറിയ രാഹുല്‍ കുടുംബാംഗളൊടൊത്ത് 25 മിനുട്ടോളം ചെലവഴിക്കുകയും, കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ പ്രദേശവാസികളുടെ അടുത്തെത്തി ഹസ്തദാനം നല്‍കാനും മറന്നില്ല, അടച്ചിട്ടിരിക്കുന്ന ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിനും, ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിനും നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം വി എസ് എസ് ഭാരവാഹികള്‍ രാഹുലിന് നല്‍കി.കെസി വേണുഗോപാല്‍, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദീഖ്, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, മുന്‍ മന്ത്രി പികെ ജയലക്ഷ്മി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി: ടി എസ് ദിലീപ് എന്നിവര്‍ രാഹുലിനെ അനുഗമിച്ചു.ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു