രണ്ട് രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള മീനുകളുമായി അക്വാടണല്‍ എക്‌സ്‌പോ 

0

മൂന്ന് ലക്ഷം രൂപ വിലയുള്ള മീനിനെ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോയിലേക്ക് വന്നാല്‍ മതി. ആയിരകണക്കിന്  അലങ്കാര മത്സ്യങ്ങള്‍ മാത്രമല്ല  കടല്‍ മത്സ്യങ്ങളെയും നമുക്കിവിടെ കാണാം.ചെറുതും വലുതുമായ ആയിരക്കണക്കിന് കടല്‍ മത്സ്യങ്ങളെയും അലങ്കാര മത്സ്യങ്ങളെയും കാണാന്‍ അവസരം ഒരുക്കുകയാണ് കല്‍പ്പറ്റയിലെ അക്വാ ടണല്‍ എക്‌സ്‌പോ.അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ നിരവധി റൈഡുകളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.വയനാട്ടിലെ ഏറ്റവും വലിയ അക്വാടണല്‍ എക്‌സ്‌പോയാണ് വയനാട് ഫെസ്റ്റിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒരുക്കിയിട്ടുള്ളത്.500 അടി നീളമുള്ള അക്വാ ടണലില്‍ കയറിയാല്‍ ഓരോ മീനുകളെയും നമുക്ക് പരിചയപ്പെടാം.

 

വിവിധതരം ഞങ്ങളുടെ പ്രദര്‍ശന വിപണന മേളയും ഗോസ്റ്റ് ഹൗസും  അമ്യൂസ്‌മെന്റ് പാര്‍ക്കും ഇതോടെ അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.മലബാര്‍ ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് കോര്‍ട്ടും എക്‌സ്‌പോയുടെ സവിശേഷതയാണ്.ഡിജിപിസിയുടെ സഹകരണത്തോടെ ഡ്രീംസ് എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്നാണ് കേരള വ്യാപാരി വ്യവസായ ഗോദ സമിതി വയനാട് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് .

Leave A Reply

Your email address will not be published.

error: Content is protected !!