2023ലെ മഴയില്‍ കുത്തൊഴുക്കില്‍ ഒലിച്ച് പോയ പൂതാടി എരുമത്താരി പാലത്തിന് പകരം പണിത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.തൊഴിലുറപ്പ് പദ്ധതിയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് .എരുമത്താരി കള്‍വര്‍ട്ടിന്റെയും മാങ്ങോട് – എരുമത്താരിറോഡിന്റേയും ഉദ്ഘാനം എംഎല്‍എ ഐസി ബാലകൃഷ്ണ്ണന്‍ നിര്‍വഹിച്ചു.
മാങ്ങോട് – പുതാടി പ്രദേശങ്ങളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ട് ജനങ്ങള്‍ ദുരിതത്തിലായിരുന്നു.തുടര്‍ന്നാണ്തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി പതിനാലര ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയത് . 450തൊഴില്‍ ദിനം കൊണ്ട് പാലം നിര്‍മ്മാണം പൂര്‍ത്തിയായത് ജില്ലയില്‍ തന്നെ ആദ്യമായാണ്.ചടങ്ങില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , പഞ്ചായത്തംഗം ഐ ബി മൃണാളിനി , എന്‍ആര്‍ഇജിഎ , ജെപിസി , പിസി മജീദ് , നിത്യബിജുകുമാര്‍ ,കെ
ജെ സണ്ണി , തങ്കച്ചന്‍ നെല്ലിക്കയം ,പ്രകാശന്‍ നെല്ലിക്കര തുടങ്ങിയവര്‍ സംസാരിച്ചു .