അറിവിന്റെ വാതിലുകള്‍ തുറന്ന് സൃഷ്ടി 2024 ദ്വിദിന ക്യാമ്പ്. ചെറുപ്രായത്തില്‍ ചുറ്റുമുള്ള കാഴ്ചകളും, പരിചയസമ്പന്നരായ പ്രഗത്ഭരുടെ ജീവിതാനുഭവങ്ങളും, നാട്ടറിവും, പങ്കുവെക്കുന്ന ആഘോഷ പരിപാടിയായി മൈലമ്പാടി ഗോകലെ നഗര്‍ എഎന്‍എം യു.പി സ്‌കൂളിലെ ദ്വിദിന ക്യാമ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സൃഷ്ടി 2024 സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആവേശത്തിലാണ് കുട്ടികള്‍. മറ്റ് സ്‌കൂളുകളില്‍ നിന്ന് വിത്യസ്ഥമായി ഇടവേളകള്‍ ക്രമീകരിച്ച് അധ്യാപക രക്ഷാകര്‍ത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വ്യത്യസ്ത ക്യാമ്പുകളും, ക്ലാസുകളും ഏറെ ആസ്വദിക്കുകയാണ് മൈലമ്പാടി ഗോഖലെ നഗര്‍ എഎന്‍എം യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജില്ലക്കും സംസ്ഥാനത്തിനും തന്നെ മാതൃകയാവുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്തപ്പെടുന്നത്. പ്രധാനാധ്യാപകന്‍ പ്രതാപ് കെആറിന്റെ നേതൃത്വത്തിലാണ് യുപി തലം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്റ് എജുക്കേഷനല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ നടപ്പാക്കിയ രണ്ട് ദിവസത്തെ സൃഷ്ടി ക്യാമ്പില്‍ മഞ്ഞുരുക്കല്‍, ക്യാമ്പ്ഫയര്‍, ഡ്രീം ക്യാന്റില്‍ കഫെ, പ്രകൃതി നടത്തം, ലൈഫ് സ്‌കില്‍ കാര്‍ണ്ണിവല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്റെ അധ്യക്ഷനായിരുന്നു.ക്യാമ്പ് ഡയറക്ടര്‍
സുജിത് എഡ്വിന്‍ പെരേര ,എ.ഇ.ഒ. ജോളിയമ്മ മാത്യൂ, തുടങ്ങിയവര്‍ സംസാരിച്ചു