പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

0

സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു . നിലവില്‍ 1280 പൊലിസുകാര്‍ ചികിത്സയിലുണ്ട്. രണ്ട് വാക്‌സിനെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്നു മുതല്‍ പൊലിസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. ലോക്ഡൗണ്‍ ഡ്യൂട്ടിയിലുള്ളവര്‍ നിയോഗിച്ച സ്ഥലങ്ങളില്‍ നേരിട്ട് എത്തണം. പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യരുത്. ഇവര്‍ക്കു കഴിവതും വീടിനടുത്തുള്ള സ്‌റ്റേഷനുകളില്‍ ഡ്യൂട്ടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ആകെ 25000 പൊലിസുകാരെയാണ് ലോക്ഡൗണ്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.കൊവിഡ് സ്ഥിരീകരിച്ചവരില്‍ 940 പേരും സ്‌റ്റേഷന്‍ ഡ്യൂട്ടിയുള്ളവരാണ്. നിരീക്ഷണത്തിലും കൊവിഡാനന്തര ചികിത്സയിലുള്ളവരെ കൂടി കണക്കാക്കകുമ്പോള്‍ ആകെ 2000ത്തില്‍പരം പൊലിസുകാര്‍ ജോലിക്ക് വരാന്‍ കഴിയാത്ത സ്ഥിതിയാണ്. ബറ്റാലിയനുകളില്‍ നിന്നും കൂടുതല്‍ പേരെ ലോക്ഡൗണ്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!