വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍  റിലേഷന്‍ ഐഡി നിര്‍ബന്ധം. 

0

നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ പേര് ചേര്‍ക്കാന്‍ 2003 ജനുവരി 1 വരെ ജനിച്ചവര്‍ക്ക് ഇനിയും അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 10 ദിവസം മുമ്പ് വരെ ഇങ്ങനെ അപേക്ഷിക്കാം. വേട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരാള്‍ക്ക് റിലേഷന്‍ ഐഡി നിര്‍ബന്ധമാണ്.വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ഇതിനെയാണ് റിലേഷന്‍ ഐഡിയെന്ന് പറയുന്നത്.

ഇവരെ ഉള്‍പ്പെടുത്തി വോട്ടെടുപ്പിനു തൊട്ടുമുന്‍പ് സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യമില്ല. നമ്പര്‍ മാ ത്രം മതി. ജനുവരി 20ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ റിലേഷന്‍ ഐഡി ചോദിക്കുന്നുണ്ട് .അത് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും അപേക്ഷ സ്വീകരിക്കും. എന്നാല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടുള്ള പരിശോധനയ്ക്കായി ഓഫീസര്‍മാര്‍ക്ക് കൈമാറാന്‍ റിലേഷന്‍ ഐ ഡി നിര്‍ബന്ധമാണ്.തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടികയില്‍ സ്വയമേ ഉള്‍പ്പെടില്ല അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല.

Leave A Reply

Your email address will not be published.

error: Content is protected !!