പതിനെട്ട് വയസ്സു തികയാത്തവര്‍ക്ക് വാക്‌സീന്‍ നിബന്ധനയില്ല; പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും

0

തിരുവനന്തപുരം: പതിനെട്ട് വയസ്സ് തികയാത്തതിനാല്‍ വാക്‌സീന്‍ എടുക്കാത്ത വിദ്യാര്‍ഥികളെയും രണ്ടാം ഡോസിനു സമയമാകാത്തവരെയും കോളജില്‍ പ്രവേശിപ്പിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. വൈമുഖ്യം മൂലം വാക്‌സീന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കില്ല.

ഭിന്നശേഷിക്കാരും രോഗബാധിതരും ആദ്യ 2 ആഴ്ച്ച വരാതിരിക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്ചയാണ് കോളജുകള്‍ പൂര്‍ണമായി തുറക്കുന്നത്. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ഇളവിനു പ്രത്യേക അനുമതി വാങ്ങണം…

Leave A Reply

Your email address will not be published.

error: Content is protected !!