ദേശീയ പാതയില്‍ വീണ്ടും അപകടം

0

മീനങ്ങാടി അമ്പലപ്പടിയില്‍ റ്റാറ്റ സുമോ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ മീനങ്ങാടി വേങ്ങൂര്‍ കോളനിയിലെ അനിലിന് പരിക്കേറ്റു.ക്രിഷ്ണഗിരിയിലേക്ക് പാലുമായി പോവുകയായിരുന്ന വേങ്ങൂര്‍ അനിലിന്റെ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ട റ്റാറ്റ സുമോ വന്നിടിക്കുകയായിരുന്നു.ഇടിയെ തുടര്‍ന്ന് മറിഞ്ഞ ഓട്ടോയില്‍ നിന്ന് അനിലിനെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ വാര്യാട് അപകടം നടന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ അഞ്ചോളം അപകടങ്ങളാണ് മുട്ടില്‍ മുതല്‍ കൊളഗപ്പാറ വരെയുള്ള ഭാഗങ്ങളില്‍ നടന്നത്.

പതിവുപോലെ ഓടിയെത്തുന്ന നാട്ടുകാരും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരാകുന്ന കാഴ്ചയും. കഴിഞ്ഞ ദിവസം കൊളഗപ്പാറക്ക് സമീപം ടിപ്പര്‍, കാറിലിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നാവട്ടെ സുമോ കാര്‍ വന്നിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ക്രിഷ്ണഗിരിയിലേക്ക് പാലുമായി പോവുകയായിരുന്ന വേങ്ങൂര്‍ അനിലിന്റെ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ട റ്റാറ്റ സുമോ വന്നിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് മറിഞ്ഞ ഓട്ടോയില്‍ നിന്ന് അനിലിനെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴ ശക്തമായി വെള്ളമൊഴുകുന്ന റോഡിലൂടെയുള്ള അമിത വേഗത തന്നെയാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും ഇടയാക്കുന്നത്. വേഗത നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവര്‍ത്തിച്ച് പറയുന്നതും.

Leave A Reply

Your email address will not be published.

error: Content is protected !!