ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പുല്‍പ്പള്ളിയില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി. ജയന്‍ അധ്യക്ഷനായിരുന്നു. സജി തൈപ്പറമ്പില്‍, ശശികുമാര്‍, കെ.ആര്‍. ജയരാജ്, ബിന്ദു പ്രകാശ്, ബൈജു നമ്പിക്കൊല്ലി, പ്രകാശ് ഗഗാറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.