14 കാരിയെ ഗര്‍ഭിണിയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റില്‍
14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണന്‍ (21) നെയാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാതാവിന്റെ പ്രസവത്തെ തുടര്‍ന്ന് കൂട്ടിയിരിപ്പിനായി വയനാട് മെഡിക്കല്‍ കോളേജിലെത്തിയ വിദ്യാര്‍ത്ഥിനിയായ 14 കാരിയെ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയ മണിവണ്ണന്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.