നിങ്ങള്‍ വീട്ടില്‍ പീഡനം അനുഭവിക്കുന്നുണ്ടോ? ‘അപരാജിത’ നിങ്ങള്‍ക്കൊപ്പമുണ്ട്

0

 

ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ക്ക് പൊലീസിനെ ഉടനടി വിവരമറിയിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജീവമായി. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്.ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 94 97 99 69 92 ഇന്ന് മുതല്‍ നിലവില്‍ വരും.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.

കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം.

ഫോണ്‍ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്‌ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറില്‍ ഇന്ന് മുതല്‍ പരാതികള്‍ നല്‍കാം.

ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ക്ക് എസ്പിമാരെ നേരിട്ട് വിളിക്കാനും പദ്ധതിയൊരുങ്ങുന്നു. ‘ദൃഷ്ടി’ എന്ന പേരിലാണ് പുതിയ പദ്ധതി. എസ്പിമാരെ വാട്‌സ് ആപ്പ് നമ്പറിലാണ് വിളിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നേരിട്ട് പരാതി കേള്‍ക്കും.

Leave A Reply

Your email address will not be published.

error: Content is protected !!