മുട്ടില്‍ മരംമുറി: മുന്‍ കളക്ടര്‍ക്ക് നിയമോപദേശം നല്‍കി; പ്ലീഡര്‍ക്ക് നോട്ടിസ്

0

മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയ വയനാട് ഗവ.പ്ലീഡര്‍ അഡ്വ: ജോസഫ് മാത്യുവിന് നോട്ടിസ്. മരംമുറി നിയമ വിരുദ്ധമെന്ന് മുന്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളക്ക് നല്‍കിയ നിയമോപദേശം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളുപ്പെടുത്തിയ സംഭവത്തിലാണ് നടപടി. മുന്‍ കളക്ടറുടെ പരാതിയിലാണ് നടപടി.

അനധികൃതമായി നടക്കുന്ന മരംമുറി തടയണമെന്നാവശ്യപ്പെട്ട് സൗത്ത് വയനാട് ഡി.എഫ്ഒയും, ഗവ.പ്ലീഡറും കളക്ടറുടെ ചേംബറിലെത്തിയും വിവരം ധരിപ്പിച്ചു. എന്നാല്‍ താന്‍ നല്‍കിയ നിയമോപദേശം കളക്ടര്‍ അവഗണിച്ചുവെന്ന ജോസഫ് മാത്യുവിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. ഔദ്യോഗിക വിവരം മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയതും സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സബ് കളക്ടര്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മുന്‍ കളക്ടറുടെ പരാതിയില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് സബ് കളക്ടറുടെ വിദശീകരണ നോട്ടീസ്.

അതേസമയം റവന്യു അധികൃതരുടെ അലസതയാണ് വ്യാപകമരംകൊള്ളക്ക് ഇടയാക്കിയതെന്ന ആരോപണം ശക്തമായി നില നില്‍ക്കേയാണ് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച്ചകള്‍ മറച്ചുവെച്ച് നടപടി ആവശ്യപ്പെട്ട് നിയമോപദേശം നല്‍കിയ ഗവ. പ്ലീഡര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!