റോഡ് സുരക്ഷ വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റും അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും സംയുക്തമായി അമ്പലവയല്‍ ടൗണില്‍ വാഹനപരിശോധന നടത്തി. പരിശോധനയില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചവര്‍ക്ക് മിഠായി വിതരണം ചെയ്തു.
അമ്പലവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശം നിരവധി വാഹനങ്ങളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റും സംയുക്തമായി പരിശോധിച്ചത്. നിയമങ്ങള്‍ പാലിക്കാതെ വന്നവര്‍ക്ക് കുട്ടികള്‍ റോഡ് സുരക്ഷയുടെ ആവശ്യകത പറഞ്ഞ് കൊടുക്കുകയും കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിച്ചവര്‍ക്ക് കുട്ടികള്‍ മധുരം നല്‍കുകയും ചെയ്തു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ പരിശോധനയില്‍ പങ്കെടുത്തു.