മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

0

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മന്ത്രിമാരായ കെ.കെ.ശൈലജ , ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും.മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

Leave A Reply

Your email address will not be published.

error: Content is protected !!